Friday, April 26, 2024

പുറത്തേട്ട് പള്ളാത്ത് കുടുംബയോഗം കവിയൂര്‍*

*

പ്രിയ കുടുംബാംഗങ്ങളെ,
നമ്മുടെ കുടുംബയോഗത്തിന്റെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളില്‍ പ്രാർത്ഥനയും സഹായ സഹകരണവും നല്‍കിയവരോട് നന്ദി അറിയിക്കുന്നു. 109 ാമത് വാര്‍ഷിക സമ്മേളനം 2024  മെയ് 1 ബുധനാഴ്ച നടത്തപ്പെടുകയാണ്. നമ്മുടെ കൂടി വരവുകളില്‍ കുടുംബാംഗങ്ങള്‍ പരിചയപ്പെടുകയും പരിചയം പുതുക്കുകയും കൂട്ടായ്മകൾ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
     കവിയൂര്‍ *പുറത്തേട്ട്* പൂര്‍വ്വ കുടുംബത്തില്‍ നിന്ന് ആരംഭിച്ച് നേരെകടവ്, ലാപ്ലത്തിൽ, അങ്ങയിൽത്താഴെ, മാവേലില്‍, പള്ളാത്ത് എന്നീ *ശാഖ* കളിലൂടെ വളര്‍ന്ന് ഇഞ്ചകാട്ടില്‍, മാടപ്പാട്ടിൽ, തെക്കേലാപ്ലത്തിൽ, വടക്കേലാപ്ലത്തിൽ (ഉതുംകുഴിയിൽ), പാറക്കടവില്‍, മേപ്രത്ത് (കുന്നന്താനം), അങ്ങയിൽത്താഴെ, വലിയമനയ്ക്കല്‍, മാവേലില്‍, കച്ചിറയിൽ, കരിപ്പകുഴിയിൽ, പ്ലാംന്തോട്ടത്തിൽ, നെല്ലിമല, പാനാലികുഴിയിൽ(പടുതോട്), കുന്നേല്‍, പാറയിൽ, തെക്കേ പഴംമ്പളളിൽ (മാകാട്ടിൽ), പള്ളാത്ത് എന്നീ 18 
 *ഉപശാഖ* കളിലൂടെ നമ്മുടെ കുടുംബാംഗങ്ങള്‍ കേരളത്തിലും ഇന്ത്യയിലും വിദേശത്തും എത്തിയിരിക്കുന്നു. അവർ  മാതൃകയോടെ പൂര്‍വ്വ മാതാപിതാക്കള്‍ നല്‍കിയ ദര്‍ശനം നിലനിര്‍ത്തി ആത്മീയമായും സാമ്പത്തികമായും വളര്‍ന്നു കൊണ്ടിരിക്കുന്നു. 
       നമ്മുടെ കുടുംബാംഗങ്ങളിൽ ചിലര്‍ സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരാണ്. ചികിത്സാചെലവുകള്‍, മക്കളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ എന്നിവയ്ക്ക് പ്രയാസപ്പെടുന്നവർ ഉണ്ട്. കുടുംബ സന്ധാരണ പിരിവിലൂടെ ചെറിയ തുകയെ ലഭിക്കുന്നുള്ളു. ആവശ്യങ്ങളിൽ ഇരിക്കുന്നവർക്ക് സഹായം നല്കുവാന്‍ കുടുംബാംഗങ്ങള്‍ ശ്രമിക്കണമെ. സാമ്പത്തിക സൗകര്യവും സന്മനസും ഉള്ളവർ ഇത്തരം ആവശ്യങ്ങള്‍ക്കും കുടുംബയോഗത്തിന്റെ മറ്റ് പരിപാടികൾക്കും സ്ഥിര നിക്ഷേപങ്ങൾ നല്‍കിയോ സ്പോണ്‍സറിങ്ങിലൂടെയോ സംഭാവനകളിലൂടെയോ തരുന്നത് സന്തോഷകരമാണ്. കൂടുതല്‍ നിര്‍ദേശങ്ങളും പ്രതീക്ഷിക്കുന്നു. 
ഈ വർഷത്തെ കുടുംബ സന്ധാരണ പിരിവിനായി കമ്മിറ്റി അംഗങ്ങൾ മാർച്ച് ആദ്യ ആഴ്ച മുതൽ ഭവനങ്ങൾ സന്ദര്‍ശിക്കുന്നതാണ്. ആവശ്യങ്ങള്‍ മനസിലാക്കി സഹായിക്കണമെ. നേരിട്ട് നൽകാൻ കഴിയാത്തവർ മറ്റ് രീതിയില്‍ നല്‍കി തരുമല്ലോ. 
അതോടൊപ്പം നമ്മുടെ വാട്സാപ്പ് ഗ്രൂപ്പില്‍ ഉള്‍പ്പെടാത്ത കുടുംബാംഗങ്ങളുടെ മൊബൈൽ നമ്പർ നല്‍കുവാനും ശ്രമിക്കണമെ. 
ഉപശാഖകളുടെ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടെങ്കിൽ ഈ മെസേജ് അതിൽ ഫോർവേഡ് ചെയ്യുന്നത് സന്തോഷകരമാണ്. 
     ദയവായി കുടുംബയോഗം ചുമതലക്കാരെ ബന്ധപ്പെടണമെ. 

President : Prof. Mathew C Philip Laplathil Kurios Bhavan, Thiruvalla 9497817271

Treasurer : Babuji Pothen Valiyamanackal Reji Villa, Kaviyoor 8921399500

Secretary : Rajan Varghese Angathazha, Mundiappally 9947028074

No comments:

Post a Comment